പത്തനംതിട്ട: ശബരിമലയിലേക്ക് പ്രവേശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ പൊലീസ് ജീപ്പിന് മുന്നില്‍ അയ്യപ്പ ഭക്തരുടെ ശരണം വിളിച്ച് പ്രതിഷേധം. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ദര്‍ശനത്തിനെത്തിയ ഭക്തരാണ് പ്രതിഷേധിച്ചത്.
മൂന്ന് ദിവസം മുൻപ് ദര്‍ശനത്തിന് എത്തിയവരാണിവര്‍. മഴയും മണ്ണിടിച്ചില്‍ ഭീഷണിയും ഉള്ളതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഈ മാസം 18 വരെ ജില്ലാ ഭരണകൂടം നേരത്തെ നിരോധിച്ചിരുന്നു. ഇതറിയാതെ എത്തിയവര്‍ ദര്‍ശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിലയ്ക്കലില്‍ തങ്ങുകയായിരുന്നു.
ഇതിനിടെ തുലാമാസ പൂജ അവസാനിക്കുന്ന 21 വരെ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ലെന്ന് റവന്യുമന്ത്രി കെ. രാജന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തീരുമാനത്തെ തുടര്‍ന്ന് ഭക്തരെ തിരിച്ചയക്കാനെത്തിയ പൊലീസിന് മുന്നിലാണ് ശരണം വിളിച്ച് ഭക്തര്‍ പ്രതിഷേധിച്ചത്.
Read More: ശബരിമല തീര്‍ഥാടനം അനുവദിക്കാനാവാത്ത സ്ഥിതി, കക്കി ഡാം തുറന്നതിൽ ആശങ്ക വേണ്ട : കെ രാജൻ
പിന്നീട് ഭക്തര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. പ്രായമായവരും കുട്ടികളുമടക്കം നാനൂറോളം തീര്‍ത്ഥാടകര്‍ നിലയ്‌ക്കലില്‍ ഉണ്ടായിരുന്നു.