ETV Bharat / state

സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു - സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് ചേമഞ്ചേരി വെള്ളാക്കോട്ട് പി വി മുരളീധരനാണ് മരിച്ചത്

devotee died on heart attack  sabarimala  sabarimala news  devotee died on heart attack in sabarimala  p v muraleedharan death  latest news in sabarimala  latest news in pathanamthitta  latest news today  സന്നിധാനത്ത് തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു  പി വി മുരളീധരന്‍  ശബരിമല  ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു  ശബരിമല ഏറ്റവും പുതിയ വാര്‍ത്ത  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
author img

By

Published : Nov 23, 2022, 3:20 PM IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ അപ്പാച്ചിമേട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചേമഞ്ചേരി വെള്ളാക്കോട്ട് പി.വി മുരളീധരനാണ് (48) മരിച്ചത്. ബുധനാഴ്‌ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. മല കയറുന്നതിനിടെ അപ്പാച്ചി മേട്ടില്‍ വച്ച്‌ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

ഉടൻ മുരളീധരനെ തൊട്ടടുത്തുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.