പത്തനംതിട്ട : ആദിവാസി വിഭാഗത്തില്‍പ്പെട്ട നാലു വയസുകാരനു ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തില്‍ പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാര്‍ പത്തനംതിട്ട റാന്നിയിലെ ആദിവാസി ബാലന് മതിയായ ചികില്‍സ നല്‍കിയില്ലെന്നാണ് പരാതി.
മോശമായി പെരുമാറിയെന്നും പട്ടികവര്‍ഗ വകുപ്പിന്‍റെ എസ്.ടി പ്രൊമോട്ടറുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കുന്നില്ലെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. എസ്.എ.ടി ആശുപത്രി സൂപ്രണ്ടിനും റാന്നി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫിസര്‍ക്കുമാണ് അന്വേഷണച്ചുമതല.