ETV Bharat / state

പീഡന പരാതിക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌ത് സിപിഎം ; മറ്റൊരു ആക്ഷേപത്തിലെന്ന് വിശദീകരണം - സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി

CPM suspended rape complainant : വനിത പ്രവര്‍ത്തകയ്‌ക്കെതിരെ മഹിള അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ വിധേയമായുള്ള സസ്‌പെന്‍ഷനെന്ന് സിപിഎം തിരുവല്ല ഏരിയ നേതൃത്വം

CPM suspended rape complainant in thiruvalla  rape case against kottali cpm branch secretary  തിരുവല്ലയിൽ പീഡന പരാതിക്കാരിയെ സിപിഎം സസ്പെൻഡ് ചെയ്തു  കോട്ടാലി സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡനക്കേസ്
പീഡന പരാതിക്കാരിക്ക് സസ്പെൻഷൻ നല്‍കി സിപിഎം; മറ്റൊരു പരാതിയിലെന്നു പാർട്ടി നേതൃത്വം
author img

By

Published : Nov 28, 2021, 7:32 PM IST

പത്തനംതിട്ട : തിരുവല്ലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി നല്‍കിയ വനിത പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. വനിത പ്രവര്‍ത്തകയ്‌ക്കെതിരെ മഹിള അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതെന്നാണ് സിപിഎം തിരുവല്ല ഏരിയ നേതൃത്വത്തിന്‍റെ വിശദീകരണം.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ യുവതിയെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്‌തിരുന്നതാണെന്നും പീഡനം സംബന്ധിച്ച്‌ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. പീഡന പരാതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വവുമായി ആലോചിച്ച്‌ അവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഏരിയ നേതൃത്വം വ്യക്തമാക്കി.

Also Read: Mambaram Divakaran : അച്ചടക്ക ലംഘനം : മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച്‌ നഗ്നചിത്രം പകര്‍ത്തിയതിന് കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ നാസര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെയ്‌ മാസത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കാറില്‍വച്ച്‌ യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച ശേഷം ഇവരുടെ നഗ്നചിത്രം പകര്‍ത്തിയെന്നാണ് പരാതി.

സംഭവത്തിന് ശേഷം രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികള്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉൾപ്പടെ 10 പേരെ പൊലീസ് പ്രതി ചേ‍ര്‍ത്തിട്ടുണ്ട്. നേരത്തെ ഒരു വീട്ടമ്മയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സജിമോന്‍.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.