പത്തനംതിട്ട : അടൂരില്‍ സി.ഐ.ടിയു വിട്ട് എ.ഐ.ടി.യുസിയില്‍ ചേര്‍ന്ന രണ്ടു തൊഴിലാളികള്‍ക്ക് മർദനം. സി.ഐ.ടിയു വിട്ട് എ.ഐ.ടി.യു.സിയില്‍ ചേര്‍ന്നവർക്ക് തൊഴില്‍ നിഷേധിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മർദനത്തിലും സംഘഷത്തിലും കലാശിച്ചത്.
നോക്കുകൂലി വാങ്ങിയതിന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപടി എടുത്തതിനെ തുടര്‍ന്ന് സി.ഐ.ടിയുവിൽ നിന്ന് പുറത്താക്കിയവരെയാണ് എ.ഐ.ടി.യു.സി അംഗത്വം നല്‍കി സ്വീകരിച്ചതെന്നാണ് സി.ഐ.ടി.യുവിന്‍റെ വിശദീകരണം. നോക്കുകൂലി വാങ്ങിയതിന് നടപടി നേരിട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു.
ചുമട്ടു തെഴിലാളി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം സിപിഎമ്മും സിപിഐയും ഏറ്റെടുത്തടെ ഇന്നലെ മുതൽ അടൂർ ഹൈസ്‌കൂള്‍ ജങ്‌ഷനിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇന്ന് രാവിലെ വീണ്ടും പ്രദേശത്തുണ്ടായ സംഘർഷത്തിലാണ് സി.ഐ.ടിയു വിട്ട രണ്ട് തൊഴിലാളികൾക്ക് മർദനമേറ്റത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
ALSO READ: വിസ്മയ കേസ്: കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളി