പത്തനംതിട്ട: നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. വെട്ടിപ്പുറം സ്വദേശി ഡോ.സലിം ആണ് ഡല്‍ഹിയില്‍ മരിച്ചത്. ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം ഇയാളുമായി ഇടപഴകിയവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ പിബി നൂഹ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിൽ 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടി. അതിവ ശ്രദ്ധ പുലർത്തേണ്ട ജില്ലകളുടെ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടുന്നത്.