പത്തനംതിട്ട : ജില്ലയില്‍ 40 മുതല്‍ 44 വയസുവരെയുള്ളവരുടെ വാക്സിനേഷന് ചൊവ്വാഴ്ച തുടങ്ങും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജില്ലയിലെ ഏഴ് മേജര്‍ ആശുപത്രികള്‍, ഒമ്പത് ബ്ലോക്ക് തല സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 23 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് നല്‍കുന്നത്.
Also read: കൊവിഡ് : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി
ഒരു വാക്സിനേഷന് കേന്ദ്രത്തില്‍ ഒരു ദിവസം 50 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്. ഇതിനായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന്റെ ലഭ്യത അനുസരിച്ച് കുത്തിവയ്പ്പ് തുടരും.