പത്തനംതിട്ട: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും എത്തിയ അടൂർ, ഏറത്ത് സ്വദേശിയായ 44 വയസുകാരൻ, മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെറുകോൽ സ്വദേശിയായ 66 വയസുകാരൻ, ഡൽഹിയിൽ നിന്ന് എത്തിയ ഇരവിപേരൂർ സ്വദേശിയായ 54 വയസുകാരി, ദുബായിൽ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 50 വയസുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലയില്‍ തിങ്കളാഴ്‌ച ആറ് പേർ രോഗമുക്തരായി. 112 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതിൽ 109 പേർ ജില്ലയിലും മൂന്ന് പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 138 പേർ വിവിധ ആശുപത്രികളിൽ ഐസോലഷനിൽ ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3,323 പേരും വിദേശത്ത് നിന്നും തിരിച്ചെത്തിയ 1,663 പേരും നിരീക്ഷണത്തിലുണ്ട്.