പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലസ് ഡ്രൈവർ പീഡിപ്പിച്ചു. രാത്രി ഒരുമണിയോടെയാണ് സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കിയത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു പീഡനം. സംഭവവുമായി ബന്ധപെട്ട് കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പീഡനവിവരം ആരോടും പറയരുതെന്നും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം. യുവതിയെ കൂടുതൽ പരിശോധനകള്‍ക്ക് വിധേയയാക്കി.
കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍ - pathanamthitta
ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്