പത്തനംതിട്ട: രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്ന ഇടിഞ്ഞില്ലം പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ഇടിഞ്ഞില്ലം തോടിന് കുറുകെയാണ് പാലം നിർമാണം നടക്കുന്നത്. വീതി കുറഞ്ഞ പഴയപാലം പൊളിച്ചു നീക്കി തൽസ്ഥാനത്താണ് പുതിയ പാലം നിർമിക്കുന്നത്. 35 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് ഇരുവശത്തും നടപ്പാതയുണ്ട്. പഴയ പാലത്തേക്കാൾ മൂന്നടി കൂടി ഉയർത്തിയാണ് പുതിയ പാലത്തിന്‍റെ നിർമാണം. കാവുംഭാഗം - ഇടിഞ്ഞില്ലം പാതയുടെ പുനർ നിർമാണത്തിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 16.83 കോടി രൂപയിലാണ് പാല നിർമാണം നടക്കുന്നത്. പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ അന്തിമഘട്ട ജോലികൾ പുരോഗമിക്കുകയാണ്. മൂന്നാഴ്‌ചയ്ക്കകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പാലം താൽകാലിക ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സിബി സുഭാഷ് പറഞ്ഞു.
ഇടിഞ്ഞില്ലം പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ - Idinjillam bridge Construction work
കാവുംഭാഗം - ഇടിഞ്ഞില്ലം പാതയുടെ പുനർ നിർമാണത്തിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 16.83 കോടി രൂപയിൽ നിന്നാണ് പാല നിർമാണം നടക്കുന്നത്.
![ഇടിഞ്ഞില്ലം പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ Idinjillam bridge Construction work ഇടിഞ്ഞില്ലം പാലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8439260-thumbnail-3x2-paalam.jpg?imwidth=3840)