പത്തനംതിട്ട: പൊലീസിനൊപ്പം കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്ന എന്‍സിസി കേഡറ്റുകളെ അഭിനന്ദിച്ച് കമാന്‍ഡര്‍. എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍കുമാറാണ് പത്തനംതിട്ടയിൽ ഡ്യൂട്ടിയിലുള്ള കേഡറ്റുകളെ കാണാനെത്തിയത്. 14 കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റില്‍ നിന്നും കൊവിഡ് പ്രതിരോധ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്‌തുവരികയാണ് ഇവർ. മെയ് 13 മുതല്‍ പൊലീസിനും വോളന്‍റിയര്‍മാര്‍ക്കുമൊപ്പം വാഹനപരിശോധന പോലുള്ള പ്രവർത്തനങ്ങളാണ് ഇവർ ചെയ്യുന്നത്. ഡ്യൂട്ടി അനുഭവങ്ങള്‍ ചോദിച്ചു മനസിലാക്കിയ കമാന്‍ഡര്‍ കേഡറ്റുകളെ അഭിനന്ദിക്കുകയായിരുന്നു.
കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ള എന്‍സിസി കേഡറ്റുകളെ അഭിനന്ദിച്ച് കമാന്‍ഡര്‍ - ncc news
എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍കുമാറാണ് പത്തനംതിട്ടയിൽ ഡ്യൂട്ടിയിലുള്ള കേഡറ്റുകളെ കണ്ട് അഭിനന്ദനം അറിയിച്ചത്