ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നത് വരെ ഹരിതചട്ടം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് അഭ്യർഥിച്ചു. കലക്ട്രേറ്റിലെ കോൺഫറൻസ് ഹാളിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമനിർദ്ദേശ പത്രിക സമർപ്പണം, പ്രശ്ന പരിഹാര രീതികൾ, അച്ചടക്ക നടപടികൾ, സ്കൂൾ പ്രവർത്തനങ്ങൾ, പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവ കലക്ടര്‍ വിശദീകരിച്ചു.
സ്ഥാനാർഥി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്ന് അതിലൂടെ മാത്രമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടുള്ളൂ. നാമനിർദ്ദേശപത്രികക്കൊപ്പം അക്കൗണ്ട് വിശദാംശങ്ങളും സമർപ്പിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള കണക്കുകൾ ഇലക്ഷൻ കമ്മീഷന് മുന്നിൽ സമർപ്പിക്കണം. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ് സന്തോഷ് കുമാർ ഫിനാൻസ് ഓഫീസർ എൻ നന്ദകുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.