പത്തനംതിട്ട: സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തിന് സിപിഎം, കോൺഗ്രസ് പാർട്ടികളോട് വിയോജിപ്പുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദി അനുകൂല നിലപാടാണ് ക്രൈസ്തവ സമൂഹം സ്വീകരിക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്ന പ്രവണത മാറും. ആദ്യമായി ബിജെപി ഇത്തവണ ഭരണം കൈവരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തില്‍ ഇരു പാര്‍ട്ടികളോടും വിയോജിപ്പ് നിലനില്‍ക്കുന്നു. സ്വര്‍ണക്കടത്തിലും മയക്കു മരുന്ന് കേസിലും മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ജനവിരോധം നിലനില്‍ക്കുന്നു. അത് ഉയര്‍ത്തിക്കാണിക്കാനോ അതിനെതിരെ പ്രവര്‍ത്തിക്കാനോ യുഡിഎഫിന് ആവില്ല. ഈ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.