പത്തനംതിട്ട: കുട്ടികൾക്കുനേരെയുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ട് 2017 നവംബര്‍ മുതല്‍ ഈ മാസം 16വരെ 66 കേസുകളാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘തണലി’ല്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കലക്ട്രേറേറ്റില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമസമിതിയുടെ വാര്‍ഷിക അവലോകന യോഗം ഇക്കാര്യം വിലയിരുത്തി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ്.പി.തോമസിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ശിശുക്ഷേമസമിതിയുടെ ബജറ്റ്, ട്രഷറര്‍ ആര്‍.ഭാസ്‌ക്കരന്‍നായര്‍ യോഗത്തില്‍ അവതരിപ്പിച്ചു. എ.ഡി.സി.(ജനറല്‍) വിമല്‍കുമാര്‍ വരവ് ചെലവ് കണക്കുകളുടെ ക്രോഡീകരണം നടത്തി. അമ്മത്തൊട്ടില്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
കുട്ടികൾക്കുനേരെയുള്ള പീഡനം; ‘തണലി’ലേക്ക് എത്തിയത് 66 കേസുകള്‍ - Child abuse
ജില്ലാ ശിശുക്ഷേമസമിതിയുടെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
![കുട്ടികൾക്കുനേരെയുള്ള പീഡനം; ‘തണലി’ലേക്ക് എത്തിയത് 66 കേസുകള്‍ തണല്‍ പദ്ധതി കുട്ടികൾക്കുനേരെയുള്ള പീഡനം സംസ്ഥാന ശിശുക്ഷേമസമിതി അവലോകന യോഗം അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ്.പി.തോമസ് Child abuse 66 cases reached in Thanal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5396556-607-5396556-1576524820584.jpg?imwidth=3840)
പത്തനംതിട്ട: കുട്ടികൾക്കുനേരെയുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ട് 2017 നവംബര്‍ മുതല്‍ ഈ മാസം 16വരെ 66 കേസുകളാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘തണലി’ല്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കലക്ട്രേറേറ്റില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമസമിതിയുടെ വാര്‍ഷിക അവലോകന യോഗം ഇക്കാര്യം വിലയിരുത്തി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ്.പി.തോമസിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ശിശുക്ഷേമസമിതിയുടെ ബജറ്റ്, ട്രഷറര്‍ ആര്‍.ഭാസ്‌ക്കരന്‍നായര്‍ യോഗത്തില്‍ അവതരിപ്പിച്ചു. എ.ഡി.സി.(ജനറല്‍) വിമല്‍കുമാര്‍ വരവ് ചെലവ് കണക്കുകളുടെ ക്രോഡീകരണം നടത്തി. അമ്മത്തൊട്ടില്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരികയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ശിശുപരിപാലനകേന്ദ്രത്തിനു സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി നടന്നുവരുകയാണെന്നും, സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു.
Conclusion: