പത്തനംതിട്ട : റോഡരികിൽ നിര്‍ത്തിയ സ്‌കൂട്ടറില്‍ കാറിടിച്ച് യുവതി മരിച്ചു. അടൂർ അമ്പലവിള പടിഞ്ഞാറ്റതില്‍ സിംലയാണ് (35) മരിച്ചത്. ഭർത്താവ് രാജേഷിന് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ എം.സി റോഡിൽ പുതുശേരി ഭാഗം ജങ്‌ഷനിലായിരുന്നു അപകടം. ദമ്പതികൾ സ്‌കൂട്ടര്‍ റോഡരികിൽ നിർത്തി സംസാരിക്കുമ്പോഴാണ് സംഭവം.
ALSO READ | ട്രേഡ് യൂണിയന്‍ ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് എളമരം കരീം
കൊട്ടാരക്കര ഭാഗത്തുനിന്നും വന്ന ആലപ്പുഴ സ്വദേശി ഓടിച്ച കാറാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഏനാത്ത് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.