പത്തനംതിട്ട: ജനുവരി എട്ടിന് ഇടതു-വലതു ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ലെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശിവജി സുദർശനൻ പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുലക്ഷത്തോളം പേരുടെ പെൻഷൻ നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും കെഎസ്ആർടിസി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടികൾ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണെമെന്നും ആവശ്യപ്പെട്ടാണ് ധർണ നടത്തിയത്. ബിഎംഎസ് ജില്ലാ പ്രസിഡന്‍റ് ശ്രീ. രഘുനാഥ് അധ്യക്ഷത വഹിച്ചു.