പത്തനംതിട്ട: ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഭാരത് ബയോടെക് എം.ഡി ഡോ. കൃഷ്ണ എല്ല. ഭാരത് ബയോടെക് ഇന്‍റർനാഷണല്‍ ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ ഡോ. കൃഷ്‌ണ എല്ലയും ഭാര്യ സുചിത്ര എല്ലയും കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയിരുന്നു. ദർശനത്തിന് ശേഷമാണ് ശബരിമല എക്സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്‌ണകുമാര വാരിയര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫർ വഴി തുക കൈമാറിയത്.
അന്നദാനത്തിന് സംഭാവന നല്‍കിയതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍ ഡോ. കൃഷ്‌ണ എല്ലയെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചു. ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്നും ഡോ. കൃഷ്ണ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
ALSO READ അദാനിയുടെ കര്‍ഷക വായ്പ എസ്.ബി.ഐയിലൂടെ; ആശങ്കയുമായി തോമസ് ഐസക്