ശബരിമല: അയ്യപ്പന് പാലഭിഷേകം നടത്തുന്നതിനായി സന്നിധാനത്ത് പ്രത്യേക ഗോശാല. പുലർച്ചെ രണ്ട് മണിയോടെയാണ് ഗോശാല ഉണരുന്നത്. മൂന്ന് മണിയോടെ ഗോക്കളെ കറന്നെടുക്കുന്ന പാൽ അയ്യപ്പന് അഭിഷേകം ചെയ്യാൻ ശ്രീകോവിലിൽ എത്തിക്കും.
കിടാരികൾ ഉൾപ്പടെ 25 പശുക്കളാണ് സന്നിധാാനത്തുള്ളത്. ഈ പശുക്കളെല്ലാം അയ്യപ്പ സന്നിധിയിൽ സമർപ്പിക്കപ്പെട്ടവയാണ്. ഇതിൽ കറവയുള്ളത് നാല് പശുക്കൾക്കാണ്. സന്നിധാനത്തെ പൂജാവശ്യങ്ങൾക്കായി പാൽ എത്തിക്കുന്നതും സന്നിധാനത്തെ ഗോശാലയിൽ നിന്നു തന്നെയാണ്. ശബരിമലയിൽ ഭസ്മകുളത്തിന് സമീപമാണ് വിശാലമായ ഗോശാലയുള്ളത്. കൊൽക്കത്ത സ്വദേശി ആനന്ദിനാണ് ഇപ്പോൾ ഗോശാലയുടെ പരിപാലന ചുമതല.