പത്തനംതിട്ട: തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന്‍റെ ചില്ലു തകർത്ത് മോഷണം. 50,000 രൂപയും ഏഴ് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് തീർഥാടകർ എരുമേലി പൊലീസിൽ പരാതി നൽകി. എരുമേലി ഒരുങ്കല്‍ കടവില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കടവിനോട് ചേർന്നുള്ള സ്വകാര്യ സ്ഥലത്ത് വാഹനം പാർക്ക് ചെയ്‌ത ശേഷം മണിമലയാറ്റിലെ ഒരുങ്കല്‍ കടവില്‍ തീര്‍ഥാടകര്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു തീർഥാടകർ മടങ്ങി വന്നപ്പപ്പോഴോണ് വാഹനത്തിന്റ ചില്ല് തകര്‍ന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണുകളും മോഷണം പോയതായി കണ്ടെത്തിയത്.
തീര്‍ഥാടകരുടെ പരാതിയില്‍ എരുമേലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ALSO READ: ഗുരുവായൂരില്‍ നിരോധിത നോട്ടുകള്‍ ലഭിക്കുന്നത് തുടര്‍ക്കഥ ; ഒടുവില്‍ കിട്ടിയത് 64,000 രൂപ