പശ്ചിമ ഗോദാവരി: 1480 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്താണ് ഇവർ അയ്യപ്പനെ കാണാനെത്തിയിരിക്കുന്നത്. 14 പേരടങ്ങുന്ന സംഘം 12 ദിവസമെടുത്താണ് ആന്ധ്ര പശ്ചിമ ഗോദാവരിയിലെ ഭീമവർ ഗ്രാമത്തിൽ നിന്ന് എത്തിയത്. കർഷകർ, കൽപ്പണിക്കാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. മൂന്നു വർഷം തുടർച്ചയായി അയ്യപ്പനെ കാണാൻ എത്തിയവരും ആദ്യമായി എത്തുന്നവരും ഈ കൂട്ടത്തിലുണ്ട്.
യാത്രയിലുടനീളം സംസ്ഥാനത്തെ ക്ഷേത്രങ്ങളാണ് ഇവരുടെ ഇടത്താവളം. അയ്യപ്പനുള്ള വഴിപാടായാണ് സൈക്കിൾ ചവിട്ടി ഇവർ ശബരിമലയിലെത്തുന്നത്. അയ്യപ്പ ദർശനത്തിന് ശേഷം ശിവകാശി വരെ സൈക്കിളിലും അവിടുന്ന് ബസിലുമാണ് ഇവരുടെ മടക്കയാത്ര.