ETV Bharat / state

കൊവിഡ് മഹാമാരിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി; അയ്യപ്പന് രത്നകിരീടം കാണിക്ക നൽകി ആന്ധ്രയിൽ നിന്നുള്ള ഭക്തൻ - അയ്യപ്പന് രത്നകിരീടം സമർപ്പിച്ച് ആന്ധ്ര ഭക്തൻ

ആന്ധ്രാ സ്വദേശിയായ മാറം വെങ്കട്ടസുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം അയ്യപ്പസ്വാമിക്ക് സമർപ്പിച്ചത്.

Andhra Devotee presents Gold crown with stones to Sabarimala  Devotee from Andhra Pradesh presents the Gold crown  അയ്യപ്പന് രത്നകിരീടം സമർപ്പിച്ച് ആന്ധ്ര ഭക്തൻ  ശബരിമല രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം
അയ്യപ്പന് രത്നകിരീടം സമർപ്പിച്ച് ആന്ധ്രയിൽ നിന്നുള്ള ഭക്തൻ
author img

By

Published : Jan 13, 2022, 7:57 PM IST

Updated : Jan 13, 2022, 9:46 PM IST

പത്തനംതിട്ട : അയ്യപ്പന് രത്നകിരീടം സമർപ്പിച്ച് ആന്ധ്രയിൽ നിന്നുള്ള ഭക്തൻ. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന്‍ മാറം വെങ്കട്ടസുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം അയ്യപ്പസ്വാമിക്ക് സമർപ്പിച്ചത്. കൊവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായാണ് സുബ്ബയ്യ ഭഗവാന് കാണിക്കയായി കിരീടം നൽകിയത്.

ALSO READ:ഉൾക്കടലിൽ മുങ്ങിത്തപ്പി പോത്ത്; മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം, ഒടുവിൽ കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികൾ

സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതുവണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കട്ടസുബ്ബയ്യ. അടുത്തിടെ കൊവിഡ് ബാധിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐ.സി.യുവില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പസ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്.

അന്ന് നേര്‍ന്നതാണ് ഈ സ്വര്‍ണ കിരീടം. പിന്നീട് കേരളത്തിലെ ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്‍റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമര്‍പ്പണത്തിന് അവസരമൊരുങ്ങിയത്. സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ, ബോർഡ് അംഗം മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Jan 13, 2022, 9:46 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.