പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ വൻ കൃഷി നാശം. ഓണക്കാലത്ത് വിളവെടുക്കാൻ പാകമായിരുന്ന വാഴ, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ എന്നിവയാണ് വ്യാപകമായി നശിച്ചത്. പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂർ എന്നീ പഞ്ചായത്തുകളിലായി നൂറ് ഏക്കറോളം കൃഷിയാണ് വെള്ളത്തിലായത്.
മണിമലയാർ കര കവിഞ്ഞതോടെ നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ പ്രദേശത്തെ കൃഷി പൂർണമായും നശിച്ചു. കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയ ശേഷം കൃഷി നാശം സംബന്ധിച്ച കണക്കെടുപ്പ് നടത്താൻ അതാത് പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍ക്ക് നിർദേശം നൽകിയതായി തഹസിൽദാർ മിനി കെ. തോമസ് പറഞ്ഞു.