പത്തനംതിട്ട: ഭാര്യയേയും മകളെയും ഉപദ്രവിയ്ക്കുന്നുവെന്ന പരാതി അന്വേഷിയ്ക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആറന്മുള പാപ്പാട്ടുതറ വീട്ടില്‍ ജിജിക്കുട്ടന്‍(ഉല്ലാസ്-39) ആണ് അറസ്റ്റിലായത്. ഭാര്യയേയും മകളെയും ഉപദ്രവിക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്ഐ രാജീവിനെയും സംഘത്തെയുമാണ് ഇയാള്‍ ആക്രമിച്ചത്.
പൊലീസ് സംഘത്തിന് നേരെ അക്രമാസക്തനായ പ്രതി മല്‍പ്പിടിത്തത്തിനിടെ എസ്ഐ രാജീവിന്റെ കൈപ്പത്തികടിച്ചു പരിക്കേൽപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി പിടിച്ചു തിരിച്ചതിനെ തുടര്‍ന്ന് ചെറുവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. സിപിഒ വിഷ്ണുവിനെ ചവിട്ടുകയും ചെയ്‌തു.
തുടർന്ന് പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പ്രതിയെ പികൂടിയത്. വീട്ടില്‍ ഭാര്യയുമായി നിരന്തരം വഴക്കിടുന്ന ഇയാള്‍ക്കെതിരെ ഭാര്യയെയും മകളെയും മര്‍ദിച്ചതിന് മറ്റൊരു കേസുമെടുത്തു. ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയും വെട്ടുകത്തിയുടെ പിടികൊണ്ട് തലക്ക് പിന്നില്‍ ഇടിക്കുയും ചെയ്‌ത പ്രതിയെ മകള്‍ തടഞ്ഞപ്പോള്‍ വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് ചുണ്ടില്‍ ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്‌തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Also Read: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വർഷത്തിന് ശേഷം അറസ്റ്റില്‍