ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കൾ അറസ്റ്റിൽ - പത്തനംതിട്ട പോക്‌സോ

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും മാർച്ച് 5ന് സ്‌കൂളിൽ നിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറ എന്ന സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

abducting and raping a minor girls in pathanamthitta  two arrest in pocso case in pathanamthitta  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു  പത്തനംതിട്ട പോക്‌സോ  പോക്‌സോ കേസിൽ യുവാക്കൾ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ
author img

By

Published : Mar 10, 2022, 9:13 PM IST

പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ അഫ്‌സൽ മുഹമ്മദ്‌ എം.ഐ(22), പത്തനാപുരം കുറുമ്പകര മുകളുവിളയിൽ വീട്ടിൽ ആകാശ് ഉദയൻ(18) എന്നിവരാണ് പിടിയിലായത്.

മൊസമ്പി എന്ന ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസിയുടെ ജീവനക്കാരാണ് പ്രതികൾ. ഇവർ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും മാർച്ച് അഞ്ചിന് സ്‌കൂളിൽ നിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറ എന്ന സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഏഴാം തീയതി വൈകിട്ട് സ്‌കൂൾ അധികൃതർ നൽകിയ റിപ്പോർട്ടിൽ കോന്നി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ 8ന് രാത്രി പത്തനാപുരത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്.

Also Read: പഞ്ചാബ് അങ്കത്തിലെ വെന്നിക്കൊടി ; ആഘോഷത്തിമര്‍പ്പില്‍ എഎപി

പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു പെൺകുട്ടിയുടെ മൊഴി പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തെടുത്തതും രണ്ടാമത്തെ പെൺകുട്ടിയുടെ മൊഴി പ്രകാരവുമെടുത്ത രണ്ട് കേസുകളിലായാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോന്നി ഡിവൈ.എസ്.പി കെ.ബൈജു കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.