പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനും കോന്നി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനും ഉൾപ്പടെ 35 പേർക്ക് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുമ്മണ്ണൂര്‍ വലഞ്ചുഴി കുമ്പഴ കുലശേഖരപതി വാര്യാപുരം അടൂര്‍, തേക്കുതോട്, വെട്ടിപ്രം, അയിരൂര്‍, നോര്‍ത്ത് കോന്നി, അരുവാപ്പുലം ഊന്നുകല്‍ പ്രമാടം, വെട്ടൂര്‍, വടശേരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 244 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. 446 പേര് രോഗികളായിട്ടുണ്ട്. 453 പേര് വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. വിദേശത്തു നിന്ന് തിരിച്ചെത്തിയ 1299 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1952 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. അതേ സമയം 33 പേര് ഇന്ന് രോഗമുക്തരായി.