ETV Bharat / state

കൊവിഡ് 19 സംശയം; പത്തനംതിട്ടയില്‍ മൂന്ന് പേർ ഐസൊലേഷനില്‍ - covid news

ജില്ലയിലെ വിവിധ ആശുപത്രികളിലായി 12 പേരാണ് നിരീക്ഷണത്തിലുള്ളത്. 415 പ്രൈമറി കോൺടാക്റ്റുകളും 180 സെക്കൻഡറി കോൺടാക്റ്റുകളുമാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

പത്തനംതിട്ട കൊവിഡ്  പത്തനംതിട്ടയില്‍ 3 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു  കൊവിഡ് 19 കേരളം  പത്തനംതിട്ടയില്‍ 12 പേർ നിരീക്ഷണത്തില്‍  covid updates from pathanamthitta  covid news  3 more people under isolation in pathanamthitta due to covid 19
കൊവിഡ് 19 സംശയം; പത്തനംതിട്ടയില്‍ 3 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
author img

By

Published : Mar 30, 2020, 8:08 PM IST

പത്തനംതിട്ട: കൊവിഡ് സംശയത്തെ തുടർന്ന് ജില്ലയില്‍ വിവിധ ആശുപത്രികളിലായി 12 പേർ നിരീക്ഷണത്തില്‍. പുതിയതായി മൂന്ന് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 415 പ്രൈമറി കോൺടാക്റ്റുകളും 180 സെക്കൻഡറി കോൺടാക്റ്റുകളുമാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3924 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3224 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും അതിഥി തൊഴിലാളികൾക്കുള്ള കോൾ സെന്‍ററുകൾ ആരംഭിച്ചു. ഈ കോൾ സെന്‍ററുകൾ തൊഴിലാളികളുടെ ചികിത്സ, ചികിത്സേതര ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കും.

അതേസമയം, ലോക്‌ഡൗണ്‍ ലംഘനത്തിന് 248 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 247 പേരെ അറസ്റ്റ് ചെയ്യുകയും 221 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഇതില്‍ കടയുടമകള്‍ക്കെതിരേ എടുത്ത രണ്ട് കേസുകളും ഉള്‍പ്പെടും. ഒരാഴ്‌ചയ്ക്കിടെ 1806 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ആകെ 1809 പേരെ അറസ്റ്റ് ചെയ്യുകയും 1388 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു വീട്ടുടമസ്ഥയ്ക്ക് എതിരെ പന്തളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.