ആശുപത്രി മാലിന്യങ്ങള്‍ സമീപ പ്രദേശങ്ങളിൽ നിരന്തരം ഉപേഷിക്കാൻ തുടങ്ങിയതോടെയാണ് കുറ്റിച്ചൽ മൃഗാശുപത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പേവിഷബാധയുൾപ്പെടെ മാരകമായ രോഗങ്ങളുള്ള മൃഗങ്ങൾക്ക് ഉപയോഗിച്ച സൂചിയും, സിറിഞ്ചും പ്ലാസ്റ്റിക്ക് കവറുകളിലും,ചാക്കുകളിലുമായിസമീപ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത്.

ആശുപത്രിക്കരികിലുള്ള കിണറിനു സമീപത്തായി മാലിന്യങ്ങള്‍ കത്തിച്ച നിലയിലും നാട്ടുക്കാർ കണ്ടെത്തിയിട്ടുണ്ട്. മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍സമീപ പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികള്‍ ഉള്‍പടെയുള്ളവർസഞ്ചരിക്കുന്നത് ഈആശുപത്രിക്ക്സമീപത്തെ വഴിയിലൂടെയാണ്.
റോഡിൽ നിന്നും രണ്ടാൾ പൊക്കത്തിലുള്ള ആശുപത്രി കെട്ടിടത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ,മഴ പെയ്‌താൽ ഇവിടെന്നുള്ള മലിന ജലം ഒഴുകി അടുത്തുള്ള വീടുകളുടെ പരിസരത്തേക്കാണന്നും നാട്ടുക്കാർ പറയുന്നു. നിരവധി തവണ മൃഗാശുപത്രി അധികൃതരോട് പരാതി പറഞ്ഞുെങ്കിലും ഇതുവരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറാകാതെ മാലിന്യങ്ങള്‍ വഴിയിൽ ഇട്ടു കത്തിക്കുകയാണന്നും നാട്ടുകാർ ആരോപിക്കുന്നു.