പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക വിഹിതമായി 212.50 കോടി രൂപ അനുവദിച്ചു. 2018ലെ പ്രളയം സാരമായി ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 1,69,03,60,000 രൂപയും നഗരസകള്‍ക്ക് 35,84,80,000 രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 7,61,60,000 രൂപയും ഉള്‍പ്പെടെയാണ് 2,12,50,00,000 രൂപ അനുവദിച്ചത്.
ജില്ലയിലെ പ്രളയബാധിത തദ്ദേശസ്ഥാപനങ്ങളും അനുവദിച്ച തുകയും:
ഗ്രാമപഞ്ചായത്തുകളായ കവിയൂര്‍-35,58,000 രൂപ,
കടപ്ര-1,20,27,000 രൂപ, കുറ്റൂര്‍-76,17,000 രൂപ,
നിരണം-76,04,000 രൂപ, നെടുമ്പ്രം-70,76,000 രൂപ,
പെരിങ്ങര- 88,38,000 രൂപ, അയിരൂര്‍-34,19,000 രൂപ,
ഇരവിപേരൂര്‍-77,11,000 രൂപ, കോയിപ്രം- 71,64,000 രൂപ,
തോട്ടപ്പുഴശേരി-35,42,000 രൂപ, ഓമല്ലൂര്‍-33,69,000 രൂപ,
ചെറുകോല്‍- 20,16,000 രൂപ, കോഴഞ്ചേരി-28,94,000 രൂപ,
മല്ലപ്പുഴശേരി-40,41,000 രൂപ, റാന്നിപഴവങ്ങാടി-37,33,000 രൂപ,
റാന്നി-27,36,000 രൂപ, റാന്നിഅങ്ങാടി-24,78,000 രൂപ,
റാന്നിപെരുനാട്-45,67,000 രൂപ, വടശേരിക്കര-38,50,000 രൂപ,
പ്രമാടം-52,28,000 രൂപ, വള്ളിക്കോട്- 43,06,000 രൂപ,
തുമ്പമണ്‍-21,19,000 രൂപ, ആറന്മുള-1,08,89,000 രൂപ, കുളനട- 54,36,000 രൂപ,
നഗരസഭകളായ തിരുവല്ല-1,45,06,000 രൂപ, പന്തളം-1,15,09,000 രൂപ.