ETV Bharat / state

'എസ്‌.ഡി.പി.ഐക്കാരന് ജാമ്യം നല്‍കിയത് മുസ്‌ലിം ജഡ്‌ജി': യുവമോർച്ച നേതാവിന്‍റെ പ്രസംഗം വിവാദമാകുന്നു: വീഡിയോ

പാലക്കാട്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി ഹിസാന തസ്‌നീമാണ്‌ വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് യുവമോർച്ച പാലക്കാട്‌ ഡിവൈ.എസ്‌.പി ഓഫിസിലേക്ക്‌ നടത്തിയ മാർച്ചിന് ശേഷമായിരുന്നു പ്രസംഗം.

Yuvamorcha leader communal remark against judge  Palakkad todays news  എസ്‌.ഡി.പി.ഐക്കാരന് ജാമ്യം നല്‍കിയത് മുസ്‌ലിം ജഡ്‌ജിയെന്ന് യുവമോർച്ച നേതാവ്  യുവമോർച്ച നേതാവിന്‍റെ വര്‍ഗീയ പ്രസംഗം  പാലക്കാട്‌ ഇന്നത്തെ വാര്‍ത്ത
'എസ്‌.ഡി.പി.ഐക്കാരന് ജാമ്യം നല്‍കിയത് മുസ്‌ലിം ജഡ്‌ജി': വര്‍ഗീയ പരാമര്‍ശമര്‍ശവുമായി യുവമോർച്ച നേതാവ്: വീഡിയോ
author img

By

Published : Jan 16, 2022, 3:46 PM IST

പാലക്കാട്‌: എസ്‌.ഡി.പി.ഐ പ്രവര്‍ത്തകനായ പ്രതിയ്‌ക്ക് ജാമ്യം നല്‍കിയത് മുസ്‌ലിം ജഡ്‌ജിയാണെന്ന യുവമോർച്ച ജില്ല പ്രസിഡന്‍റിന്‍റെ പരാമര്‍ശം വിവാദമാകുന്നു. ആർ.എസ്‌.എസ്‌ പ്രവർത്തകൻ സഞ്ജിത്തിനെ വധിച്ച കേസിലെ പ്രതിയ്‌ക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് യുവമോർച്ച പാലക്കാട് ജില്ല പ്രസിഡന്‍റ് പ്രശാന്ത്‌ ശിവൻ വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിയ്‌ക്കുകയാണ്.

ALSO READ: അത് 'കമ്മിഷ'നല്ല ഹേമ 'കമ്മിറ്റി'യാണെന്ന് അറിയുന്നത് ഇപ്പോഴെന്ന് ഡബ്ല്യുസിസി

''ന്യായത്തിനെന്ത് വില, നീതിക്കെന്ത് വില. മുസ്‌ലിം ജഡ്‌ജി എസ്‌.ഡി.പി.ഐ തീവ്രവാദിയ്‌ക്ക് ജാമ്യം നല്‍കിയിരിക്കുകയാണ്. വെറും ആറു ദിവസം കൊണ്ടാണ് പ്രതിയെ പുറത്തുവിട്ടത്''. ഇങ്ങനെയായിരുന്നു പ്രശാന്ത്‌ ശിവന്‍റെ പ്രസംഗം. എസ്‌.ഡി.പി.ഐ പ്രവർത്തകൻ പുതുശേരി പറമ്പിൽ അബ്‌ദുള്‍ ഹക്കീമിന്‌ ജനുവരി 14 ന് രാവിലെയാണ് ജാമ്യം ലഭിച്ചത്.

ജഡ്‌ജിയ്‌ക്കെതിരായി വര്‍ഗീയ പരാമര്‍ശമര്‍ശവുമായി യുവമോർച്ച നേതാവ്

പാലക്കാട്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി ഹിസാന തസ്‌നീമാണ്‌ വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് യുവമോർച്ച പാലക്കാട്‌ ഡിവൈ.എസ്‌.പി ഓഫിസിലേക്ക്‌ നടത്തിയ മാർച്ചിന് ശേഷമായിരുന്നു പ്രസംഗം. വിവാദ പ്രസംഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പാലക്കാട്‌ ടൗൺ സൗത്ത്‌ പൊലീസ്‌ പറഞ്ഞു. പ്രസംഗത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.