ETV Bharat / state

പാലക്കാട്ട് 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - Palakkad junction

വിശാഖപട്ടണം സ്വദേശി പാണ്ഡുവാണ് അറസ്റ്റിലായത്.

പാലക്കാട്ട് 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ  പാലക്കാട് ജങ്‌ഷൻ  കഞ്ചാവുമായി യുവാവ് പിടിയിൽ  പാലക്കാട് കഞ്ചാവ്  Youth held with 17 kg of cannabis in Palakkad  Palakkad junction  cannabis seized in Palakkad
പാലക്കാട്ട് 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
author img

By

Published : Feb 14, 2020, 5:22 PM IST

പാലക്കാട്: 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവെ പൊലീസ്‌ നടത്തിയ പരിശോധനയിലാണ് വിശാഖപട്ടണം സ്വദേശി പാണ്ഡു പിടിയിലായത്. ചില്ലറ വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

പാലക്കാട്ട് 17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ശബരി എക്‌സ്‌പ്രസിൽ വന്നിറങ്ങിയ യുവാവ് പുറത്ത് പോവാതെ ട്രോളി ബാഗുമായി പ്ലാറ്റ്‌ഫോമിൽ ചുറ്റിക്കറങ്ങുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയായിരുന്നു. ചാക്കിൽ നിറച്ച കഞ്ചാവ് ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഞ്ചാവിന് വിപണിയിൽ 17 ലക്ഷം രൂപ വിലമതിക്കുമെന്ന് റെയിൽവെ പൊലീസ് വ്യക്തമാക്കി. പാണ്ഡു കഞ്ചാവ് കടത്തിക്കൊടുക്കുന്ന ആൾ മാത്രമാണെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.