ETV Bharat / state

കാട്ടാനക്ക് പിന്നാലെ നാട്ടിലിങ്ങി കാട്ട് പോത്തും, വന്യമൃഗശല്യത്തില്‍ വലഞ്ഞ് വാളയാര്‍: video - വാളയാറില്‍ കാട്ടുപോത്ത് ശല്യം

മലബാർ സിമന്‍റ്സ് പരിസരത്തെ ചുറ്റിക്കറങ്ങുന്ന പോത്തിനു മുന്നിൽ കുടുങ്ങിയ തൊഴിലാളികളിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാളയാർ ഉൾവനത്തിൽ നിന്നെത്തിയ കാട്ടുപ്പോത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ട്രാക്കിന് പരിസരത്തെ കുറ്റിക്കാട്ടിനുള്ളിലാണുള്ളത്.

Wild animals disturbing Walayar  Wild animals attack in Walayar Palakkad  വാളയാറിലെ വന്യമൃഗലശ്യം  വാളയാറില്‍ കാട്ടുപോത്ത് ശല്യം  പാലക്കാട് കാട്ടാനശല്യം
വന്യമൃഗശല്യത്തില്‍ വലഞ്ഞ് വാളയാര്‍; കാട്ടാനക്ക് പിന്നാലെ നാട്ടിലിങ്ങി കാട്ട് പോത്തും
author img

By

Published : Jan 10, 2022, 8:04 PM IST

Updated : Jan 10, 2022, 8:26 PM IST

പാലക്കാട്: നാട് വിറപ്പിച്ചു മടങ്ങിയ കാട്ടാനക്കൂട്ടത്തിന് പിന്നാലെ വാളയാർ വനയോരമേഖലയെ ഭീതിയിലാക്കി കാട്ടുപോത്തും. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജനവാസമേഖലയോടു ചേർന്നു റെയിൽവേ ട്രാക്ക് പരിസരത്ത് തമ്പടിച്ച കാട്ടുപോത്ത് ഏതു നിമിഷവും അക്രമകാരിയാകുമെന്ന പേടിയിലാണ് പ്രദേശവാസികള്‍.

കാട്ടാനക്ക് പിന്നാലെ നാട്ടിലിങ്ങി കാട്ട് പോത്തും, വന്യമൃഗശല്യത്തില്‍ വലഞ്ഞ് വാളയാര്‍: video

കഴിഞ്ഞ മൂന്ന് ദിവസമായി മലബാർ സിമന്‍റ്സ് പരിസരത്ത് ചുറ്റിക്കറങ്ങുന്ന പോത്തിനു മുന്നിൽ കുടുങ്ങിയ തൊഴിലാളികളിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാളയാർ ഉൾവനത്തിൽ നിന്നെത്തിയ കാട്ടുപോത്ത് ഇടയ്ക്ക് ട്രാക്കിലേക്കു കയറിയെത്തുമെങ്കിലും ട്രെയിൻ ശബ്ദം കേട്ട് വിരണ്ട് വീണ്ടും കുറ്റിക്കാട്ടിലേക്കു കയറുന്ന സ്ഥിതിയാണ്.

Also Read: പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ

വിറളി പൂണ്ട കാട്ട് പോത്ത് ട്രാക്കിനു സമീപം നിലയുറപ്പിച്ചതോടെ വനംവകുപ്പിനോപ്പം റെയിൽവേയും ആശങ്കയിലാണ്. എപ്പോൾ വേണമെങ്കിലും ഇതു ട്രെയിനു മുന്നിലേക്കു അകപ്പെടാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ട്രെയിൻ വരുന്നതിനിടെ ട്രാക്കിലേക്കു കയറിയ കാട്ടുപോത്തിനെ ട്രാക്ക്‌മാനാണ് വിരട്ടി ഓടിച്ചത്.

മാസങ്ങളായി കാട്ടാനക്കൂട്ടവും

പ്രദേശത്ത് മാസങ്ങളായി കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ട്. ഒരു മാസം മുമ്പ് നവക്കരയിൽ ഈ ആനക്കൂട്ടത്തിലെ മൂന്ന് ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെ തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ വാക്പോര് തന്നെ നടന്നിരുന്നു.

ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്തതും അനുമതിയില്ലാതെ റെയിൽവേ രേഖകൾ കൈക്കലാക്കിയതും വലിയ വിവാദമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വാളയാറിനും ചാവടിക്കു ഇടയിലായി കാട്ടുപോത്തും ജനവാസമേഖലയിലേക്ക് ഇറങ്ങിയത്.

മുമ്പ് കാട്ടാനകളും പശുക്കളും ഇടിച്ച് ട്രെയിൻ അപകടത്തിൽപ്പെട്ട പ്രദേശമാണിത്. പലപ്പോഴും ലോക്കോ പൈലറ്റുമാരുടെ സമയോചിത ഇടപെടലാണ് ട്രെയിൻ പാളം തെറ്റാതെ അപകടം ഒഴിവാക്കാനായത്.

Last Updated : Jan 10, 2022, 8:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.