പാലക്കാട്: കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ വിനോദ് മങ്കടയുടെ "ചുവപ്പ് ഇതെന്‍റെ ലഹരിയാണ്" എന്ന ചെറുകഥ സമാഹാരം സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ പുസ്‌തകം ഏറ്റു വാങ്ങി. ചടങ്ങിൽ മങ്കട പബ്ലിക് ലൈബ്രറി സെക്രട്ടറി പി ഗോപാലൻ, പ്രസിഡന്‍റ് സി അരവിന്ദൻ, കവി വാസുദേവൻ നെല്ലാംകോട്ടിൽ എന്നിവർ പങ്കെടുത്തു. പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിലെ ചിത്രങ്ങൾ ഒരുക്കിയത് ചിത്രകാരൻ മനു കള്ളിക്കാടും, അവതാരിക എഴുതിയത് തിരക്കഥ കൃത്തും സംവിധായകനുമായ കലവൂർ രവികുമാറുമാണ്.
വിനോദ് മങ്കടയുടെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്‌തു - Speaker P Ramakrishnan
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനാണ് പ്രകാശനം ചെയ്‌തത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ പുസ്‌തകം ഏറ്റു വാങ്ങി.