ETV Bharat / state

സംവാദങ്ങള്‍, ഓർമപ്പെടുത്തലുകള്‍, അടയാളപ്പെടുത്തലുകള്‍ ; പ്രണയദിനം ആഘോഷമാക്കി അട്ടപ്പാടി സർക്കാർ കലാലയം

author img

By

Published : Feb 14, 2022, 9:43 PM IST

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളേജിലാണ് വിദ്യാർഥികള്‍ പ്രണയദിനം വർണാഭമാക്കിയത്

valentines day celebrations  attappadi government college  പ്രണയദിനം ആഘോഷമാക്കി കലാലയങ്ങള്‍  പ്രണയദിന ആഘോഷം
പ്രണയദിനം ആഘോഷമാക്കി അട്ടപ്പാടി സർക്കാർ കലാലയം

പാലക്കാട് : പ്രേമലേഖന എഴുത്ത് മത്സരം, നിധി തേടി കണ്ടെത്തൽ, പ്രണയവരികൾ കൊണ്ട് നിറച്ച പ്രേമ മതിലും ജോഡി ചേർന്ന് ഫോട്ടോയെടുക്കാൻ ഒരുക്കിയ പ്രണയ ഫ്രെയിമും. ഒറ്റവാക്കിൽ പറഞ്ഞാൽ ആകെ മൊത്തം കളറായിരുന്നു അട്ടപ്പാടിയിലെ സർക്കാർ കലാലയം.

വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പരിപാടി കലാലയം ഒന്നടങ്കം ഏറ്റെടുത്തു. ആഘോഷങ്ങള്‍ക്കൊപ്പം സംവാദങ്ങളും നിറഞ്ഞു. പ്രണയ വിവാഹത്തെയെയും, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തെയും അനുകൂലിച്ച് വിദ്യാർഥികള്‍ എത്തിയതോടെ സംവാദങ്ങള്‍ക്കും നൂറഴക്.

ALSO READ ഇഷ്‌ടം തുറന്നുപറയാൻ ആഗ്രഹിക്കുന്നവർക്ക് കത്തെഴുതിയിടാം ; പ്രേമലേഖനപ്പെട്ടി സ്ഥാപിച്ച് പ്രണയ ദിനാഘോഷം

പരസ്‌പരം മനസിലാക്കി ഒരാളെ തെരഞ്ഞെടുക്കാനാകുന്നു എന്നത് പ്രണയ വിവാഹത്തെ അനൂകുലിക്കുന്ന ഏറ്റവും പ്രധാന ഘടകമായപ്പോള്‍, വീട്ടുകാരെ കൂടി പരിഗണിച്ച് കൊണ്ടുള്ള വിവാഹത്തോട് ഒരു വിഭാഗം ചേർന്നുനിന്നു.

പുൽവാമയിൽ പൊലിഞ്ഞ ധീര ജവാൻമാരുടെ സ്‌മരണകള്‍ ഓർമപ്പെടുത്താനും വിദ്യാർഥികള്‍ മറന്നില്ല. പ്രാണനുമായി പോർക്കളത്തിൽ നിന്നവരെ ഓർമിക്കാൻ കടലാസുപേനകളും അവർ വിതരണം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.