ETV Bharat / state

മാർക്ക് ദാനം: പ്രതിഷേധവുമായി കെഎസ്‌യുവിന്‍റെ തെരുവ് പരീക്ഷ - palakkad ksu protest

പാലക്കാട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ തെരുവിൽ പരീക്ഷയെഴുതി പ്രതിഷേധിച്ചത്.

മാർക്ക് ദാനം: പ്രതിഷേധവുമായി കെഎസ്‌യുവിന്‍റെ തെരുവ് പരീക്ഷ
author img

By

Published : Oct 18, 2019, 5:42 PM IST

Updated : Oct 18, 2019, 6:31 PM IST

പാലക്കാട്: എംജി യൂണിവേഴ്‌സിറ്റിയുടെ മാർക്ക് ദാന വിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു. പാലക്കാട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവില്‍ പരീക്ഷയെഴുതിയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മാര്‍ക്ക് ദാനത്തിലൂടെ സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് കെഎസ്‌യു ആരോപിച്ചു.

മാർക്ക് ദാനം: പ്രതിഷേധവുമായി കെഎസ്‌യുവിന്‍റെ തെരുവ് പരീക്ഷ

സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി കെ.ജെ.എൽദോ ഉദ്ഘാടനം ചെയ്‌തു. അനർഹരെ സർക്കാർ സർവീസിൽ പ്രവേശിപ്പിക്കുന്നുവെന്നും സംസ്ഥാന സർക്കാരിലും വിദ്യാഭ്യാസ വകുപ്പിലും പിഎസ്‌സിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും എൽദോ പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അജയഘോഷും പ്രതിഷേധത്തില്‍ പങ്കെടുത്തു.

Intro:മാർക്ക് ദാനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു വിന്റെ തെരുവ് പരീക്ഷ

Body:പി എസ് സി യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് അനർഹരെ സർക്കാർ സർവീസിൽ പ്രവേശിപ്പിക്കുന്നതിന് എതിരെയും അനധികൃതമായി സ്വന്തം ആളുകൾക്ക് മാർക്ക് ദാനം നൽകി സർവകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സർക്കാരിനെതിരെ പാലക്കാട് കെഎസ്‌യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ പരീക്ഷയെഴുതി പ്രതിഷേധിച്ചു. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധസമരം ഡിസിസി ജനറൽ സെക്രട്ടറി കെ ജെ എൽദോ ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാരിലും വിദ്യാഭ്യാസ വകുപ്പിലും പി എസ് സി യിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും എൽദോ പറഞ്ഞു. കെ എസ് യു ജില്ലാ പ്രസിഡന്റ് അജയഘോഷ് അധ്യക്ഷത വഹിച്ചു. നിരവധി കോളേജ് സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തു.

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Oct 18, 2019, 6:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.