ETV Bharat / state

കാറിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പത്തനംതിട്ട വലഞ്ചുഴി സ്വദേശികളായ ഹാഷിം, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ നിന്നും ആറ് കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു

author img

By

Published : Apr 15, 2022, 10:55 PM IST

കാറിൽ കടത്താൻ ശ്രമിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പത്തനംതിട്ട : കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച 2 പേരെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശികളായ ഹാഷിം, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ നിന്നും ആറ് കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്തായിരുന്നു സംഭവം.

വെള്ളിയാഴ്ച പുലര്‍ച്ചെ പിടിയിലായ പ്രതികൾ കമ്പത്തു നിന്ന് പുനലൂര്‍ വഴി പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്നും ഇവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്
ഇവർക്കായി പൊലീസ് വലവിരിയ്ക്കുകയായിരുന്നു. കൂടല്‍ പൊലീസ് ഇവരുടെ വാഹനത്തിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ പൊലീസ് ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു.

പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്തുവച്ച് ജീപ്പ് കാറിനെ മറികടന്ന് മുന്നില്‍ കയറി. മറ്റൊരു വഴിയിലേക്ക് തിരിയാൻ വന്ന കാര്‍ ഇതോടെ നിയന്ത്രണംവിട്ട് ജീപ്പില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പിന്‍റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു. തുടർന്ന് പൊലീസ് ഇരുവരേയും പിടികൂടുകയായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.