പാലക്കാട്: പാലക്കാട് ടൗണിൽ വെച്ച് യുവാവിനെ ആക്രമിച്ച് നാല് പവന്‍റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പാലക്കാട് ജയമാതാ കോളേജിന് സമീപത്ത് താമസിക്കുന്ന അൻസാർ (25), തോട്ടിങ്ങൽ സ്വദേശി ഹഫിൻ (25) എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ അബ്ദുൾ മുനീറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.
ജനുവരി 31 രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്ന പല്ലശ്ശന സ്വദേശി റിജുവിനെ തോട്ടിങ്ങൽ വെച്ച് ബൈക്കിലെത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്തുകയും ഫോണും മാലയും മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന് റിജു പെലീസിർ വിവരം അറിയിക്കുകയും മണികൂറുകൾക്കകം പ്രതികൾ പിടിയിലാവുകയുമായിരുന്നു. അറസ്റ്റിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.