ETV Bharat / state

ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കി ഊരുസമിതികൾ - tribe councils prohibit unnecessary intrusions

അട്ടപ്പാടി മേഖലയിലെ 192 ഊരുകളും ദ്രുതകര്‍മ സേനാഗംങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും

അനാവശ്യ കടന്നു കയറലുകളെ വിലക്കി ഊരുസമിതികൾ  ഊരുസമിതികൾ  ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറൽ  tribe councils prohibit unnecessary intrusions  tribel villages
ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കി ഊരുസമിതികൾ
author img

By

Published : May 8, 2021, 12:13 PM IST

പാലക്കാട്‌: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ തടയിടാനൊരുങ്ങി ഊരുസമിതികൾ . അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി ഇരുള, മുഡുഗ, കുറുമ്പ വിഭാഗങ്ങളിലുള്ള 192 ആദിവാസി ഊരുകളാണ് അട്ടപ്പാടിയിൽ ഉള്ളത്. ഇന്നലെ ചേർന്ന ഊരുസമിതി യോഗത്തിലാണ് ഊരുകൾ അടച്ചിടാൻ തീരുമാനമായത്.

കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി അട്ടപ്പാടി ഊരുകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചതായി ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഊരുകളിൽ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുക, പരിശോധനയ്ക്ക് വിധേയമാക്കുക, മരുന്നുകള്‍, ഭക്ഷ്യകിറ്റ് തുടങ്ങിയ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുക, പുറത്തു നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ദ്രുതകര്‍മസേന രൂപീകരിച്ചിരിക്കുന്നത്.

എസ്.ടി. പ്രമോട്ടര്‍ /ആനിമേറ്റര്‍, അങ്കണവാടി വര്‍ക്കര്‍, ഊരുമൂപ്പന്‍ എന്നിവരുള്‍പ്പെടുന്ന ഊരുതല സേന, അതത് പഞ്ചായത്തിലെ ഓഫീസര്‍തല കര്‍മസേന, ബ്ലോക്ക് /താലൂക്കുതല സേന എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക. അട്ടപ്പാടി മേഖലയിലെ 192 ഊരുകളും ദ്രുതകര്‍മ സേനാഗംങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും.

ഊരുകളില്‍ ശാരീരിക അകലം പാലിക്കാനും, മാസ്‌ക് ധരിക്കാനും ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിക്കുക, ഊരുകളില്‍ ശുചിത്വം ഉറപ്പാക്കുക, വ്യാജമദ്യം ഉണ്ടാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ദ്രുതകര്‍മ സേന നേതൃത്വം നല്‍കും.

ഭൂതിവഴിയിലുള്ള ഐ.ടി.ഡി.പി. ഹോസ്റ്റലില്‍ 100 കിടക്കകള്‍, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 100 കിടക്കകള്‍, പട്ടിമാളം എ.പി.ജെ. അബ്ദുല്‍ കലാം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 100 എന്നിങ്ങനെ 300 കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.