ETV Bharat / state

അതിർത്തികളിൽ യാത്രാനിയന്ത്രണം തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ - palakkad latest news

അവശ്യ സർവീസുകളെ മാത്രമാണ് അതിർത്തി കടന്ന് പോകാൻ അനുവദിക്കുന്നത്.

യാത്രാനിയന്ത്രണം തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍  തമിഴ്‌നാട്  travel restriction by tamilnadu government continues  പാലക്കാട്  പാലക്കാട് ലേറ്റസ്റ്റ് ന്യൂസ്  palakkad latest news  travel restriction
അതിർത്തികളിൽ യാത്രാനിയന്ത്രണം തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍
author img

By

Published : Mar 21, 2020, 3:59 PM IST

പാലക്കാട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കർശന യാത്രാനിയന്ത്രണം തുടരുന്നു. അവശ്യ സർവീസുകളെ മാത്രമാണ് അതിർത്തി കടന്ന് പോകാൻ അനുവദിക്കുന്നത്. നിലവില്‍ സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നില്ല.

അതിർത്തികളിൽ യാത്രാനിയന്ത്രണം തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍

കർശനമായ പരിശോധനകൾക്കു ശേഷമാണ് ചരക്ക് വാഹനങ്ങളെ കടത്തി വിടുന്നത്. ആംബുലൻസുകൾക്കും ചികിത്സ ആവശ്യങ്ങൾക്കുമായി തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങളെ നിയന്ത്രണങ്ങളില്ലാതെ കടത്തിവിടുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ തടഞ്ഞ് തിരിച്ച് കേരളത്തിലേക്ക് തന്നെ മടക്കി അയക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.