ETV Bharat / state

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട് - കൊവിഡ് വ്യാപനം

ഒക്ടോബർ 16 മുതല്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകളും ഉദ്യാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശനം.

Tourist centers opened in Palakkad  Palakkad  സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്  പാലക്കാട് ടൂറിസം കേന്ദ്രങ്ങള്‍  കൊവിഡ് വ്യാപനം  ലോക്ക് ഡൗണ്‍ പിന്‍വലിച്ചു
സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്
author img

By

Published : Nov 17, 2020, 10:33 PM IST

പാലക്കാട്: കൊവിഡ് വ്യാപനത്തോടെ ജില്ലയില്‍ അടച്ചിട്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. മലമ്പുഴ, നെല്ലിയാമ്പതി, പോത്തുണ്ടി, സൈലന്‍റ് വാലി, ടിപ്പുസുൽത്താൻ കോട്ട തുടങ്ങി ചെറുതും വലുതുമായ സഞ്ചാര കേന്ദ്രങ്ങളാണ് വീണ്ടും സഞ്ചാരികളെ വരവേല്‍ക്കുന്നത്.

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്

ഒക്ടോബർ 16 മുതല്‍ മലമ്പുഴ, പോത്തുണ്ടി ഡാമുകളും ഉദ്യാനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശനം. മലമ്പുഴയിൽ 75 പേർക്കും പോത്തുണ്ടിയിൽ 50 പേർക്കുമാണ് ഒരേസമയം പ്രവേശനത്തിന് അനുമതിയുള്ളത്. മലമ്പുഴ ഉദ്യാനത്തിലെ ഡാം ടോപ്പ്, കാളിയമർദനം പാർക്ക്, കൃഷ്ണ പാർക്ക്, ജാപ്പനീസ് പാർക്ക്, ഫൈവ് ഫൗണ്ടൻ പാർക്ക്, ത്രീ ബോയ്സ് പാർക്ക്, ബുദ്ധ പാർക്ക് തുടങ്ങിയവയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്കായി തുറന്നത്.

പക്ഷേ ഉദ്യാനം പൂർവസ്ഥിതിയിലായിട്ടും സഞ്ചാരികളുടെ വരവ് പഴയതുപോലെയായിട്ടില്ല എന്നാണ്‌ അധികൃതരും കച്ചവടക്കാരും പറയുന്നത്. മുൻപ് പ്രവർത്തി ദിവസങ്ങളിൽ ശരാശരി 3000 പേരും അവധി ദിവസങ്ങളിൽ 5000 പേർ വരെയും മലമ്പുഴ ഉദ്യാനത്തിൽ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകളെത്തുന്നത് പ്രതിദിനം 300 മുതൽ 500 വരെ മാത്രമാണ്. സഞ്ചാരികളുടെ കുറവ് ഉദ്യാനത്തിനും സമീപത്തെ കച്ചവടക്കരുടെ വരുമാനത്തിലും ഗണ്യമായി കുറവാണ് വരുത്തിയിരിക്കുന്നത്.

പോത്തുണ്ടിയിലും സമാനമായ സ്ഥിതിയാണ്. ശരാശരി 200 പേരാണ് പ്രതിദനം ഇപ്പോൾ ഇവിടെയെത്തുന്നത്. അതേസമയം നെല്ലിയാമ്പതിയിലേക്ക് ഒഴിവുദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തുന്നു. പാലക്കാട് കോട്ടയിലേക്കും സഞ്ചാരികളുടെ ഒഴുക്ക് താരതമ്യേന കുറവാണ്. പൈതൃക കേന്ദ്രങ്ങളായ ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ചിറ്റൂർ തുഞ്ചൻ മഠത്തിലേക്കും സഞ്ചാരികളെത്തി തുടങ്ങിയിട്ടില്ല.

ആറു വയസിനു താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കാൻ സാധിക്കാത്തത് ഈ മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്. ഒപ്പം കൊവിഡ് ആശങ്കകൾ വിട്ടുമാറാത്തതും ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്നതും പ്രതികൂലമായി. സമ്പൂർണ അടച്ചിടൽ സമയത്തുണ്ടായ പ്രതിസന്ധിയിൽ നിന്നും നേരിയ വ്യത്യാസം ജില്ലയിലെ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ അടച്ചിട്ട നാലു മാസക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കണമെങ്കിൽ ഈ മേഖല പൂർവസ്ഥിതിയിലേക്ക് എത്തണമെന്നാണ് അധികൃതരും കച്ചവടക്കാരും പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.