ETV Bharat / state

പാലക്കാട് മൂന്ന് ബിജെപി കമ്മിറ്റികൾ പിരിച്ചു വിട്ടു

പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഔദ്യോഗിക സ്ഥാനാ‍ർഥികൾക്കെതിരെ മത്സരിച്ചവരെയും പ്രവർത്തിച്ചവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

പാലക്കാട് മൂന്ന് ബിജെപി കമ്മിറ്റികൾ പിരിച്ചു വിട്ടു  പാർട്ടി വിരുദ്ധ പ്രവർത്തനം  ബിജെപി പാലക്കാട് ജില്ലാ നേതൃത്വം  three bjp committees dissolved palakkad
പാലക്കാട് മൂന്ന് ബിജെപി കമ്മിറ്റികൾ പിരിച്ചു വിട്ടു
author img

By

Published : Dec 27, 2020, 4:04 AM IST

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് തേങ്കുറുശ്ശി, കണ്ണാടി, പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചു വിട്ടതായി ബിജെപി പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചു. ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരെ പാർട്ടിയിൽനിന്നു പുറത്താക്കി.
എൻഡിഎ ഔദ്യോഗിക സ്ഥാനാ‍ർഥികൾക്കെതിരെ മത്സരിച്ച ലക്കിടി പേരൂർ നിയോജക മണ്ഡലത്തിലെ അശോക് കുമാർ, മരുത റോഡ് പഞ്ചായത്തിലെ ശ്രീജ രാജേന്ദ്രൻ, തേങ്കുറുശ്ശിയിലെ എം.ശ്യാംകുമാ‍ർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ സ്‌മിത നാരായണൻ എന്നിവരെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കിയതായി ജില്ലാ പ്രസിഡന്‍റ് ഇ.കൃഷ്‌ണദാസ് അറിയിച്ചു.

എൻഡിഎ സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച സംസ്ഥാന കൗൺസിൽ അംഗം എം.കെ.ലോകനാഥൻ, ജില്ലാ കമ്മിറ്റി അംഗം ബി.കെ.ശ്രീലത, ലക്കിടി പേരൂർ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.തിലകൻ, കർഷക മോർച്ച ലക്കിടി പേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണിക്കൃഷ്‌ണൻ എന്നിവരെയും ആറു വർഷത്തേക്കു പാർട്ടിയിൽ നിന്ന് പുറത്താക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.