ETV Bharat / state

വർക്‌ഷോപ്പിൽ നിന്ന് വാഹന മോഷണം; മൂന്നുപേർ അറസ്റ്റിൽ - പാലക്കാട് വർക്‌ഷോപ്പിൽ നിർത്തിയിട്ട വാഹനം മോഷ്‌ടിച്ച മൂന്നുപേർ അറസ്റ്റിൽ

പണിക്കായി വർക്‌ഷോപ്പിൽ എത്തിച്ച പിക്ക് അപ്പ് വാനാണ് കഴിഞ്ഞ 15ന് മോഷ്‌ടിച്ചത്.

Three arrested for stealing vehicle parked at workshop in Palakkad  pickup van Robbery Pathirippala  പിക്ക് അപ്പ് വാൻ മോഷണം പത്തിരിപ്പാല  പാലക്കാട് വർക്‌ഷോപ്പിൽ നിർത്തിയിട്ട വാഹനം മോഷ്‌ടിച്ച മൂന്നുപേർ അറസ്റ്റിൽ  പാലക്കാട് വർക്‌ഷോപ്പ് വാഹനം മോഷണം
പാലക്കാട് വർക്‌ഷോപ്പിൽ നിർത്തിയിട്ട വാഹനം മോഷ്‌ടിച്ച മൂന്നുപേർ അറസ്റ്റിൽ
author img

By

Published : Jan 25, 2022, 7:17 AM IST

പാലക്കാട്: പത്തിരിപ്പാലയിൽ വർക്‌ഷോപ്പിൽ നിന്ന് വാഹനം മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോയമ്പത്തൂർ ശെൽവപുരം ഷെയ്ക്ക് അഹമ്മദ് (64), കോയമ്പത്തൂർ ഉക്കടം കുനിയമ്പത്തൂർ കുറിഞ്ഞിനഗർ മുഹമ്മദ് ഷാ എന്ന സേട്ടു (22), കോയമ്പത്തൂർ ഒണ്ടിപുത്തൂർ ഷൺമുഖപുരം രാജശേഖർ എന്ന രാജ (39)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തിരിപ്പാല 14-ാം മൈലിൽ പണിക്കായി വർക്‌ഷോപ്പിൽ നിർത്തിയിട്ട പിക്ക് അപ്പ് വാൻ കഴിഞ്ഞ 15നാണ് മോഷണം പോയത്. വാഹന ഉടമ തിരുവില്വാമല കുത്താമ്പുള്ളി പുളിക്കൽ വീട്ടിൽ രാജമോഹൻ ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ALSO READ: ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം

വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷെയ്ക്ക് അഹമ്മദാണ് വാഹനം മോഷ്ടിച്ചെതന്ന് കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ സാന്നിധ്യം പൊലീസ് മനസിലാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെയ്ക്ക് അഹമ്മദ് തന്നെയാണ് വാഹനം മോഷ്ടിച്ചതെന്ന് ഉറപ്പുവരുത്തിയത്.

മോഷ്ടിച്ച വാഹനം ഷെയ്ക്ക് അഹമ്മദ്, മുഹമ്മദ് ഷായ്‌ക്ക് കൈമാറി. പിന്നീട് മുഹമ്മദ് ഷാ രാജശേഖരന്‌ കൈമാറി. ഇയാളുടെ കോയമ്പത്തൂരിലുള്ള വർക്‌ഷോപ്പിൽ നിന്നാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.