പാലക്കാട്: പാസ് ഇല്ലാതെ വാളയാർ അതിർത്തിയിൽ എത്തിയ മലയാളികളെ കോയമ്പത്തൂരിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനം. ഇവരെ കോയമ്പത്തൂരിനടുത്തുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബസുകളിലാണ് ഇവരെ മാറ്റുന്നത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരാണ് അതിർത്തിയിൽ കുടുങ്ങിയത്. അനുമതി ലഭിക്കുന്നതിന് അനുസരിച്ച് ഇവർക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ സാധിക്കും. യാത്ര പാസ് താല്‍കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സ്‌പോട്ട് എന്‍ട്രിയിലൂടെ സംസ്ഥാനത്തേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍ എത്തിയത്. എന്നാൽ പാസ് ഇല്ലാത്തവരെ കടത്തി വിടരുതെന്ന സർക്കാരിന്‍റെ കർശന നിർദേശത്തെ തുടർന്ന് പൊലീസ് ഇവരെ അതിർത്തിയിൽ തടയുകയായിരുന്നു.
പാസില്ലാതെ വാളയാർ എത്തിയവരെ കോയമ്പത്തൂരിലെ ക്യാമ്പിലേക്ക് മാറ്റും
യാത്ര പാസ് താല്‍കാലികമായി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് സ്‌പോട്ട് എന്‍ട്രിയിലൂടെ സംസ്ഥാനത്തേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് നിരവധി പേര്‍ എത്തിയത്

TAGGED:
വാളയാർ