പാലക്കാട്: മൈലാമ്പാടം പൊതുവപ്പാടത്ത് നിന്ന് പുലിയെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. മേഖലയിൽ പുലി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് ഇവിടെ വനംവകുപ്പ് കൂടൊരുക്കിയത്.
പൊതുവപ്പാടം മേഖലയിൽ നിന്നും നിരവധി ആടുകളേയും വളർത്തുനായ്ക്കളേയും പശുവിനേയും പുലി കടിച്ചു കൊന്നിരുന്നു. തുടർന്ന് പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.