ETV Bharat / state

കലാകാരന്മാരുടെ പ്രയാസങ്ങൾ നീക്കണം; വികെ ശ്രീകണ്ഠൻ എംപി

കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കുവാൻ അവരുടെ കലാ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു

author img

By

Published : Dec 29, 2020, 4:20 AM IST

VK Sreekhandan MP  കലാകാരന്മാരുടെ പ്രയാസങ്ങൾ വാർത്തകൾ  വികെ ശ്രീകണ്ഠൻ എംപി വാർത്തകൾ  The hardships of artists must be removed News
കലാകാരന്മാരുടെ പ്രയാസങ്ങൾ നീക്കണം; വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ കലാകാരൻമാരുടെ പ്രയാസങ്ങൾ നീക്കുവാൻ അവരുടെ കലാ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു.

ഗവ മോയൻസ് യു.പി.സ്കൂളിൽ നടന്ന പ്രേം നസീർ സുഹൃത് സമിതിയുടെ പാലക്കാട് ജില്ലാ ചാപ്റ്റർ കമ്മിറ്റി രൂപീകരണ ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രേംനസീറിൻ്റെ പേരിൽ ജില്ലയിൽ ഇത്തരമൊരു ചാപ്റ്റർ വരുന്നത് എല്ലാ കലാകാരൻമാർക്കും അവരുടേതായ സംഭാവനകൾ
കാഴ്ചവെയ്ക്കാൻ ഉപകാരപ്പെടുമെന്നും ശ്രീകണ്ഠൻ എം.പി. ചൂണ്ടിക്കാട്ടി.

ജില്ലാ ചാപ്റ്റർ പ്രസിഡന്‍റും മുൻ ഡെപ്യൂട്ടി കലക്ടറുമായ കെ.ഗണേഷൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമാതാവ് നൗഷാദ് ആലത്തൂർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ശ്രീജിത്ത് മാരിയൽ, മോഹനകുമാരൻ, അസീസ് മാഷ്, ചന്ദ്രൻ ,ജമ ടീച്ചർ, ബിന്ദു, ‘ ജിഷ, ശരൺ, സുജേഷ്, സിയ, കലാമണ്ഡലം ബാബു, കലാമണ്ഡലം മനോജ് എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.