ETV Bharat / state

വിഷു വേലയ്ക്കിടെ ആന വിരണ്ടോടി; ഓട്ടോറിക്ഷ തകര്‍ത്തു - മാത്തൂര്‍ മന്ദംപുള്ളി കാളികാവ് ഭഗവതി ക്ഷേത്രം

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കുകയും ഇരുചക്ര വാഹനങ്ങള്‍ മറിച്ചിടുകയും ചെയ്തു

വിഷു വേലയ്ക്കിടെ ആന വിരണ്ടോടി;  ആന  വിഷു  ആന ചന്തം  മാത്തൂര്‍ മന്ദംപുള്ളി കാളികാവ് ഭഗവതി ക്ഷേത്രം  elephant
വിഷു വേലയ്ക്കിടെ ആന വിരണ്ടോടി
author img

By

Published : Apr 21, 2022, 12:19 PM IST

പാലക്കാട്: വിഷു വേലയ്ക്കിടെ ആന വിരണ്ടോടി. മാത്തൂര്‍ മന്ദംപുള്ളി കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെയാണ് ആന വിരണ്ടോടിയത്. മാത്തൂര്‍ അണ്ടത്തുകാട് ദേശത്ത് നിന്ന് എഴുന്നള്ളിപ്പിനെത്തിച്ച മീനാട് കേശുവെന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ക്കികയും നാല് ഇരുചക്ര വാഹനങ്ങള്‍ മറിച്ചിടുകയും ചെയ്തു.

വിഷു വേലയ്ക്കിടെ ആന വിരണ്ടോടി

മറ്റ് നാശനഷ്‌ടങ്ങലൊന്നും ഉണ്ടായിട്ടില്ല. പാപ്പാന്മാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആനയെ തളയ്ക്കുകയും തുടര്‍ന്ന് എഴുന്നള്ളിപ്പിന് കേശു അണിനിരക്കുകയും ചെയ്തു.

also read: ആന പാപ്പാനെ കുത്തിക്കൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.