പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ.കൃഷ്ണദാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതെന്നും സ്വർണ്ണ കള്ളക്കടത്തുകാരുമായി മന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പ്രതിഷേധക്കാർ മന്ത്രിയുടെ കോലം കത്തിച്ചു.
മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധ പ്രകടനം - BJP staged a protest
ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ.കൃഷ്ണദാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
കെ. ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധ പ്രകടനം