പാലക്കാട്: പാലപ്പുറത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. തോട്ടക്കര പൂളയ്‌ക്കാപ്പറമ്പ് പുളിക്കൽ വീട്ടിൽ ഷാരുഖാണ്(28) മരിച്ചത്.
വല്ലപ്പുഴ സ്വദേശി അമീർ ഖാൻ, അതിഥി തൊഴിലാളിയായ ഇമ്രാൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച(ജൂണ്‍ 13) രാവിലെ പത്തരയോടെ ചിനകത്തൂര്‍ കാവിന് സമീപത്താണ് സംഭവം. ലെക്കിടി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഷാരുഖ് എതിരെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് പേരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: എരുമേലിയില്‍ കാര്‍ 30 അടി താഴ്‌ചയിലേക്ക് മറിഞ്ഞു ; 22 കാരന്‍ കൊല്ലപ്പെട്ടു