പാലക്കാട്: ആളിയാർ നദിയിൽ പുതിയ തടയണകൾ നിർമിക്കാന്‍ തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കൊഴുകുന്ന ആളിയാർ നദിയിൽ ആളിയാറിനും മണക്കടവിനും ഇടയിൽ മൂന്ന് തടയണകൾ നിർമിക്കാൻ ആലോചിക്കുന്നതായി തമിഴ്നാട് സർക്കാർ അറിയിച്ചു. പൊള്ളാച്ചി, ഉദുമൽപേട്ട, വാൽപ്പാറ തുടങ്ങിയ ആളിയാറിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം തമിഴ്നാട്ടിൽ തന്നെ പരമാവധി ഉപയോഗിക്കാനാണ് ഈ പദ്ധതി. ഇതിനായുള്ള ചെലവുകൾ സംബന്ധിച്ചുള്ള കണക്കുകൾ തയ്യാറായി കഴിഞ്ഞു. കേരള സർക്കാരുമായി ചർച്ച നടത്തിയതിനു ശേഷമാകും നിർമാണം ആരംഭിക്കുക. എന്നാൽ തടയണ നിർമാണം പാലക്കാട് ജില്ലയിലെ കർഷകരെ ബാധിക്കും. ചിറ്റൂർ താലൂക്കിലെ കർഷകർ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ആളിയാറിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ്. ഇത് വലിയ പ്രതിസന്ധിയാകുമെന്ന് കർഷകർ പറയുന്നു.
ആളിയാർ നദിയിൽ തടയണ കെട്ടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ - udumalppetta
ആളിയാറിനും മണക്കടവിനും ഇടയിൽ മൂന്ന് തടയണകൾ നിർമിക്കാൻ ആലോചിക്കുന്നതായി തമിഴ്നാട് സർക്കാർ