ETV Bharat / state

യുദ്ധരംഗത്തെ അത്യാധുനിക സംവിധാനം 'സർവത്ര' ഇന്ത്യൻ സൈന്യത്തിന് കൈമാറി - സർവത്ര

യുദ്ധരംഗത്ത് താൽക്കാലിക പാലങ്ങൾ നിര്‍മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതാണ് സർവത്ര ബ്രിഡ്‌ജ് സംവിധാനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് ബെമലില്‍ സർവത്ര നിർമിച്ചിരിക്കുന്നത്

സർവത്ര
author img

By

Published : Nov 11, 2019, 5:44 PM IST

Updated : Nov 11, 2019, 6:35 PM IST

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിൽ നിർമിച്ച സൈനിക വാഹനം 'സർവത്ര ബ്രിഡ്‌ജ്' സംവിധാനം ഇന്ത്യൻ സൈന്യത്തിന് കൈമാറി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് സർവത്ര നിർമിച്ചിരിക്കുന്നത്. യുദ്ധരംഗത്ത് താൽക്കാലിക പാലങ്ങൾ നിര്‍മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്ന സംവിധാനമാണിത്. യുദ്ധ മുഖങ്ങളിൽ മലകൾക്കിടയിലും പുഴകൾക്ക് കുറുകെയും താല്‍കാലികമായി പാലങ്ങൾ നിർമിക്കാനും ഗതാഗതം സുഗമമാക്കാനും സർവത്രക്ക് സാധിക്കും. ആവശ്യം കഴിഞ്ഞാൽ ഇവ പൊളിച്ചെടുത്ത് കൊണ്ടുപോകാനും കഴിയും.

യുദ്ധരംഗത്തെ അത്യാധുനിക സംവിധാനം 'സർവത്ര' ഇന്ത്യൻ സൈന്യത്തിന് കൈമാറി

70 ടൺ ഭാരം ചുമക്കാൻ ശേഷിയുള്ള ഒരു സർവത്ര ബ്രിഡ്‌ജ് വാഹന സംവിധാനത്തിന് 15 മീറ്റർ നീളത്തിൽ പാലം പണിയാൻ സാധിക്കും. അഞ്ച് വാഹനങ്ങൾ ചേരുന്നതാണ് ഒരു പാലം. ഇത്തരത്തിൽ അഞ്ച് വാഹനങ്ങൾ വീതമുള്ള മൂന്ന് സെറ്റ് കഞ്ചിക്കോട് നടന്ന ചടങ്ങിൽ ഇന്ത്യൻ ആർമിക്ക് ബെമൽ കൈമാറി. ചടങ്ങിൽ ബെമൽ ഡിഫൻസ് റിസർച്ച് ഡയറക്‌ടർ ആർ.എച്ച്.മുരളീധരൻ, മേജർ എസ്.രാധാകൃഷ്‌ണൻ, കേണൽ അമൻദീപ് ജയ്ൻ തുടങ്ങിയവർ പങ്കെടുത്തു.

Intro:യുദ്ധരംഗത്തെ അത്യാധുനിക സംവിധാനമായ സർവ്വത്ര രാജ്യത്തിന് സമർപ്പിച്ച് ബെമൽ

Body: യുദ്ധരംഗത്ത് താൽക്കാലിക പാലങ്ങൾ നിർമ്മിക്കുന്നതിനായി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിൽ നിർമ്മിച്ച
സൈനിക വാഹനമായ സർവ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യൻ സൈന്യത്തിന് കൈമാറി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാണ് സർവത്ര നിർമ്മിച്ചിരിക്കുന്നത്. യുദ്ധം മുഖങ്ങങ്ങളിൽ മലകൾക്കിടയിലും പുഴകൾക്ക് കുറുകെയുമെല്ലാം താല്കാലികമായി പാലങ്ങൾ നിർമിക്കാനും ഗതാഗതം സുഗമമാക്കാനും സർവ്വത്രയ്ക്ക് സാധിക്കും. ആവശ്യം കഴിഞ്ഞാൽ ഇവ പൊളിച്ചെടുത്ത് കൊണ്ടുപോകാനും സാധിക്കും.

70 ടൺ ഭാരം ചുമക്കാൻ ശേഷിയുള്ള സർവ്വത്ര ബ്രിഡ്ജ് വാഹന സംവിധാനത്തിന് ഒന്നിന് 15 മീറ്റർ നീളത്തിൽ പാലം പണിയാൻ സാധിക്കും. അഞ്ച് വാഹനങ്ങൾ ചേരുന്നതാണ് ഒരു പാലം. ഇത്തരത്തിൽ അഞ്ച് വാഹനങ്ങൾ വീതമുള്ള മൂന്ന് സെറ്റ് ഇന്ന് കഞ്ചിക്കോട് നടന്ന ചടങ്ങിൽ ബെമൽ ഇന്ത്യൻ ആർമിക്ക് കൈമാറി. ചടങ്ങിൽ ബെമൽ ഡിഫൻസ് റിസർച്ച് ഡയറക്ടർ ആർ എച്ച് മുരളീധരൻ, മേജർ എസ് രാധാകൃഷ്ണൻ , കേണൽ അമൻദീപ് ജയ്ൻ മുതലായവർ പങ്കെടുത്തു.

Conclusion:ഇ ടി വി ഭാരത് പാലക്കാട്
Last Updated : Nov 11, 2019, 6:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.