ETV Bharat / state

സൈലന്‍റ് വാലി വനത്തിലെ വാച്ചര്‍ രാജനെ കാണാതായിട്ട് മൂന്നാം ദിവസം ; തിരച്ചിൽ ഊർജിതം - പാലക്കാട് വാച്ചര്‍ രാജൻ തിരോധാനം

വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെങ്കിലും ചോരപ്പാടുകളോ മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് രാജന്‍റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്

Silent Valley Forest Watcher rajan missing search intensified  Silent Valley Forest Watcher rajan missing  search intensified for the third day for palakkad watcher rajan  സൈലന്‍റ് വാലി വനത്തിലെ വാച്ചര്‍ രാജനെ കാണാതായിട്ട് മൂന്നാം ദിവസം  പാലക്കാട് വാച്ചര്‍ രാജൻ തിരോധാനം  വാച്ചര്‍ രാജനായി തെരച്ചിൽ ഊർജിതം
സൈലന്‍റ് വാലി വനത്തിലെ വാച്ചര്‍ രാജനെ കാണാതായിട്ട് മൂന്നാം ദിവസം; തെരച്ചിൽ ഊർജിതം
author img

By

Published : May 7, 2022, 2:08 PM IST

പാലക്കാട് : സൈലന്‍റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വനംവകുപ്പും പൊലീസും ആദിവാസി വാച്ചര്‍മാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. വയനാട്ടില്‍ നിന്നുള്ള ട്രക്കിങ് സംഘവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്നാം ദിവസം തിരച്ചിലിനായി 39 ആദിവാസി വാച്ചര്‍മാരുമുണ്ടായിരുന്നു. അവര്‍ 12 മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 52 പേരടങ്ങുന്ന സംഘം സൈരന്ധ്രി വനത്തില്‍ ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറയിടുക്കുകളില്‍ വരെ രാജനായി തിരച്ചില്‍ നടത്തി.

മൃഗങ്ങള്‍ താമസിക്കാന്‍ സാധ്യതയുള്ള ഗുഹകളും പരിശോധിച്ചു. അഗളി പൊലീസ് ബുധനാഴ്‌ച (മെയ് 4) തന്നെ തിരോധാനത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാല്‍ അത് കേന്ദ്രീകരിച്ചാണ് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നത്.

കടുവയടക്കം വന്യമൃഗങ്ങള്‍ ഉള്ള സ്ഥലമാണെങ്കിലും ചോരപ്പാടുകളോ മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് വാച്ചറിന്‍റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. സൈരന്ധ്രി ക്യാമ്പ് ഷെഡിന് സമീപത്ത് നിന്നും മൂന്നാം തിയ്യതിയാണ് രാജനെ കാണാതായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.